കോട്ടിക്കുളത്ത് യുവാക്കളെ ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

കോട്ടിക്കുളം ജുമാ മസ്ജിദ് റോഡിലെ പള്ളക്കല്‍ ഹൗസില്‍ പിഎ അഹമ്മദ് നിഷാദ് , കോട്ടിക്കുളത്തെ ഫലഹ് എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്;

Update: 2025-11-05 04:49 GMT

ബേക്കല്‍ : കോട്ടിക്കുളത്ത് യുവാക്കളെ ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കോട്ടിക്കുളം ജുമാ മസ്ജിദ് റോഡിലെ പള്ളക്കല്‍ ഹൗസില്‍ പിഎ അഹമ്മദ് നിഷാദ് (23), കോട്ടിക്കുളത്തെ ഫലഹ്(24)എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.

സംഭവത്തില്‍ അഹമ്മദ് നിഷാദിന്റെ പരാതിയില്‍ കോട്ടിക്കുളത്തെ ഇത്തിഷാമിനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് പാലക്കുന്ന് ക്വാളിറ്റി ഹോട്ടലിന് സമീപത്താണ് സംഭവം. ഇത്തിഷാം ഇരുമ്പ് വടി കൊണ്ട് അഹമ്മദ് നിഷാദിന്റെ തലക്കും മുഖത്തും അടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ ഫലഹിനെയും ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. വിവാഹം മുടക്കിയെന്നാരോപിച്ചാണ് അക്രമം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.

Similar News