കാഞ്ഞങ്ങാട്ട് റിട്ട. എസ്.ഐ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ടി. സച്ചിന്‍ മയന്‍ ആണ് മരിച്ചത്.;
By : Online correspondent
Update: 2025-08-23 16:06 GMT
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ റിട്ട. എസ്.ഐ യെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ടി. സച്ചിന്‍ മയന്‍ (62) ആണ് മരിച്ചത്. പരപ്പ പ്രതിഭാ നഗര്‍ സ്വദേശിയാണ്. ശനിയാഴ്ച വൈകിട്ടാണ് സച്ചിന്‍ മയനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്.
മൃതദേഹം ചിന്നഭിന്നമായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സച്ചിന്‍ മയന്‍ ഹൊസ് ദുര്‍ഗ് കണ്‍ട്രോള്‍ റൂമിലും സ്പെഷല്‍ ബ്രാഞ്ചിലും പ്രവര്‍ത്തിച്ചിരുന്നു.