ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഉടമ ശ്രീഹരി തൂങ്ങി മരിച്ച നിലയില്‍

Update: 2025-09-08 05:33 GMT

കാഞ്ഞങ്ങാട് : ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ഉടമയും പടന്നക്കാട് നെഹ്‌റുകോളേജ് അവസാന വര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥിയുമായ കരുവളം കാരക്കുണ്ടിലെ ശ്രീഹരി (21 ) യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കോളേജില്‍ എസ്എഫ്‌ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു. കരുവളത്തെ പവിത്രന്‍ അച്ചാംതുരുത്തിയുടെയും ശാന്തിയുടെയും മകനാണ്. സഹോദരി: ശ്രീക്കുട്ടി.

ഒരു മണിക്കൂര്‍ 3 മിനിറ്റ് നേരം തുടര്‍ച്ചയായി ഒറ്റ വിരലില്‍ പുസ്തകങ്ങളെ കറക്കിയാണ് ശ്രീഹരി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. .ദിബന്‍ഷു മിശ്രയുടെ 2015ലെ റെക്കോര്‍ഡ് ആണ് ശ്രീക്കുട്ടന്‍ എന്ന ശ്രീഹരി 2022ല്‍ മറികടന്നത്. ഹോസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെയായിരുന്നു നേട്ടം .ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ഒരുക്കത്തിനിടെയാണ് വിയോഗം

Similar News