കല്ല്യോട്ട് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ കള്ളത്തോക്ക് കണ്ടെത്തി

ഹൊസ്ദുര്‍ഗ് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യാജ ചാരായം പിടികൂടുന്നതിനായി കല്ല്യോട്ട് കുറ്റിക്കാട്ടില്‍ പരിശോധന നടത്തുന്നതിനിടെയാണ് തോക്ക് കണ്ടെത്തിയത്;

Update: 2025-11-21 05:57 GMT

കാഞ്ഞങ്ങാട് : പെരിയ കല്ല്യോട്ട് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ കള്ളത്തോക്ക് കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ഹൊസ്ദുര്‍ഗ് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യാജ ചാരായം പിടികൂടുന്നതിനായി കല്ല്യോട്ട് കുറ്റിക്കാട്ടില്‍ പരിശോധന നടത്തുന്നതിനിടെയാണ് തോക്ക് കണ്ടെത്തിയത്. പെരിയ-ഉദയപുരം റോഡിലെ കല്യോട്ടുള്ള ഇറിഗേഷന്‍ വകുപ്പിന്റെ റെയിന്‍ഗേജ് സ്റ്റേഷന് വടക്കുഭാഗത്തുള്ള കുറ്റിക്കാട്ടിലാണ് രണ്ട് കഷണങ്ങളാക്കി സൂക്ഷിച്ച നിലയില്‍ തോക്ക് കണ്ടത്.

വിവരമറിഞ്ഞ് ബേക്കല്‍ എസ്.ഐ ടി. അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി തോക്ക് കസ്റ്റഡിയിലെടുത്തു. 62 സെന്റിമീറ്റര്‍ നീളമാണ് തോക്കിനുള്ളത്. എന്തിനാണ് തോക്ക് സൂക്ഷിച്ചതെന്നത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.

Similar News