ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

Update: 2025-09-10 10:44 GMT

കാസര്‍കോട്: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട കേരളത്തിലെ പോലീസ് സേനയെ, കഴിഞ്ഞ 9 വര്‍ഷക്കാലം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആജ്ഞകള്‍ക്ക് അനുസരിച്ച് നിരപരാധികളെ ലോക്കപ്പില്‍ ഇട്ട് മര്‍ദ്ദിക്കുകയും കള്ളക്കേസുകളില്‍ കുടുക്കുകയും ചെയ്യുന്ന പോലീസാക്കി മാറ്റിയെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ പറഞ്ഞു.കെപിസിസിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ നടത്തപ്പെടുന്ന ജനകീയ പ്രതിഷേധ സദസ്സുകളുടെ ഭാഗമായി കാസര്‍ഗോഡ് ,ചെങ്കള ,മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ ജനകീയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടും ക്ഷേത്ര പൂജാരിയുമായ സുജിത്തിനെ എസ്.ഐയും പോലീസുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ കേള്‍വിശേഷി നഷ്ടപ്പെട്ട സംഭവം കേരളത്തിലെ ജനമനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണെന്നും കേരളത്തിലെ പോലീസിന്റെ വികൃതമുഖം ഇതിലൂടെ വെളിവായെന്നും പി കെ ഫൈസല്‍ ചൂണ്ടിക്കാട്ടി.

ചെങ്കള മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അബ്ദുള്‍ റസാക്ക് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സി.വി ജയിംസ്, മത്സ്യത്തൊഴിലാളി ദേശീയ സെക്രട്ടറി ആര്‍.ഗംഗാധരന്‍, യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ കെ.ഖാലിദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.രാജീവന്‍ നമ്പ്യാര്‍ നേതാക്കളായ മനാഫ് നുള്ളിപ്പാടി, ജി.നാരായണന്‍, ബി.എ ഇസ്മയില്‍, കെ.പി നാരായണന്‍ നായര്‍, കെ.ടി സുഭാഷ് നാരായണന്‍, ഹനീഫ ചേരങ്കൈ, എ ഷാഹുല്‍ ഹമീദ്, മുനീര്‍ ബാങ്കോട്, ഖാന്‍ പൈക്ക, കമലാക്ഷ സുവര്‍ണ്ണ, വസന്തന്‍ അജക്കോട്, ഉസ്മാന്‍ അണങ്കൂര്‍, ഇ.ശാന്തകുമാരി ടീച്ചര്‍, ജമീല അഹമ്മദ്, ഉഷ അര്‍ജ്ജുനന്‍, കുസുമം ചേനക്കോട്, ആബിദ് ഇടച്ചേരി, പി.കെ വിജയന്‍, പി.കുഞ്ഞികൃഷ്ണന്‍ നായര്‍, അഷ്‌റഫ് സിലോണ്‍, അബ്ദുള്‍ സമദ്, ബാലകൃഷ്ണന്‍ പറങ്കിത്തൊട്ടി, ധര്‍മ്മധീര.എം, ഹനീഫ കാട്ടുകൊച്ചി, ഹരീന്ദ്രന്‍ ഇറക്കോട് , ബി.ശശികല, കെ.വി ജോഷി, ബാബു അജക്കോട്, സലിം ഇടനീര്‍, അഹമ്മദ് ചൗക്കി എന്നിവര്‍ സംസാരിച്ചു. മധൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മഹമൂദ് വട്ടയക്കാട് സ്വാഗതവും മൊഗ്രാല്‍ പുത്തുര്‍ മണ്ഡലം പ്രസിഡന്റ് യു.വേലായുധന്‍ നന്ദിയും പറഞ്ഞു.

Similar News