കോളജ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനം; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

ചെമ്മട്ടം വയല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെയാണ് കാണാതായത്;

Update: 2025-09-25 06:36 GMT

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ഒരു കോളജില്‍ വിദ്യാര്‍ത്ഥിനിയായ 19കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെമ്മട്ടം വയല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെയാണ് കാണാതായത്. കാസര്‍കോട് കൊല്ലങ്കാന സ്വദേശിയായ യുവാവിനൊപ്പം വിദ്യാര്‍ത്ഥിനി പോയെന്ന് സംശയിക്കുന്നതായി മാതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയെ കാറില്‍ കയറ്റിയാണ് കൊണ്ടുപോയതെന്ന് പൊലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. തമിഴ് നാട്ടിലേക്കാണ് പോയതെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസ് സംഘം എത്തുന്നതിന് മുമ്പുതന്നെ പെണ്‍കുട്ടിയും യുവാവും തമിഴ് നാട്ടില്‍ നിന്നും പോവുകയായിരുന്നു. ആന്ധ്രപ്രദേശിലേക്ക് കടന്നിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ പൊലീസ് സംഘം ഹൈദരാബാദ് വരെ എത്തിയെങ്കിലും പ്രയോജനമു ണ്ടായില്ല. ഇരുവരേയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Similar News