ബേക്കലിൽ ടാങ്കറിൽ നിന്ന് സി.എൻ.ജി ചോർന്നു: വൻ ദുരന്തം ഒഴിവായി
By : Online Desk
Update: 2025-08-16 11:35 GMT
ബേക്കൽ : ബോക്കലിൽ സി.എൻ. ജി ടാങ്കർ ലോറിയിൽ നിന്ന് വാതകം ചോർന്നത് പരിഭ്രാന്തി പരത്തി. ലോറി ഡ്രൈവറുടെ സംയോജിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. കണ്ണൂരിൽ നിന്ന് കാസർകോട്ടേക്ക് സി.എൻ.ജി. സിലിണ്ടറുകൾ കയറ്റിവന്ന ടാങ്കർ ലോറിയിൽ നിന്നാണ് വാതകം ചോർന്നത്
തൃക്കണ്ണാട് എത്തിയപ്പോഴാണ് ഒരു സിലിണ്ടറിൽ നിന്ന് വാതകം ചോരുന്നതായി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ലോറി നിർത്തി, അഗ്നിരക്ഷാ സേനയുടെയും പോലീസിന്റെയും സഹായം തേടി. കാസർകോട് നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി. ടാങ്കർ ലോറി ഡ്രൈവറുടെ സഹായത്തോടെ ചോർച്ച വേഗത്തിൽ അടക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. ഓട്ടോറിക്ഷകളിൽ ഘടിപ്പിക്കുന്ന സി.എൻ.ജി. സിലിണ്ടറുകളാണ് ലോറിയിലുണ്ടായിരുന്നത്. ചോർച്ച പരിഹരിച്ചശേഷം ലോറി ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി