ട്രെയിനില്‍ അബോധാവസ്ഥയിലായ കുട്ടി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു

തമിഴ് നാട് തിരുനെല്‍ വേലിയിലെ സാറയാണ് മരിച്ചത്;

Update: 2025-08-08 15:16 GMT

കാഞ്ഞങ്ങാട്: ട്രെയിനില്‍ വച്ച് അബോധാവസ്ഥയിലായ കുട്ടി ആശുപത്രിയില്‍ മരിച്ചു. തമിഴ് നാട് തിരുനെല്‍ വേലിയിലെ സാറ(10)യാണ് മരിച്ചത്. മുംബൈയില്‍ നിന്ന് തിരുനെല്‍ വേലി വരെ പോകുന്ന ദാതര്‍ തിരുനെല്‍ വേലി എക്‌സ് പ്രസ് കാഞ്ഞങ്ങാട്ടെത്തിയപ്പോഴാണ് കുട്ടി അബോധാവസ്ഥയിലായത്.

ഇതോടെ ട്രെയിന്‍ നിര്‍ത്തിച്ച് കുട്ടിയെ റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാഞ്ഞങ്ങാട് സ്‌റ്റോപ്പ് ഇല്ലാതിരുന്നിട്ടും കുട്ടിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യത്തിനായാണ് ട്രെയിന്‍ നിര്‍ത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചു.

മരണ കാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ വ്യക്തത ഉണ്ടാവൂ. സാറയുടെ അമ്മ സ്റ്റെല്ലയാണ് ഒപ്പമുണ്ടായിരുന്നത്. മരണവിവരം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

Similar News