ഓണ്‍ലൈന്‍ തട്ടിപ്പില്‍ ചെമ്മനാട് സ്വദേശിക്ക് നഷ്ടമായത് 56 ലക്ഷത്തിലേറെ രൂപ

അന്വേഷണം ആരംഭിച്ച് സൈബര്‍ സെല്‍;

Update: 2025-09-02 06:52 GMT

കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ അകപ്പെട്ട് ചെമ്മനാട് സ്വദേശിയുടെ 56ലക്ഷത്തിലേറെ രൂപ നഷ്ടമായതായി പരാതി. ചെമ്മനാട് ചളിയങ്കോട്ടെ അബ്ദുല്‍ ഖാദര്‍ കടവത്തിന്റെ പണമാണ് നഷ്ടമായത്. വിവിധ കമ്പനികളുടെ ഷെയര്‍ വാങ്ങി ട്രേഡിങ് നടത്തുകയാണെന്നും പണം നിക്ഷേപിച്ചാല്‍ വന്‍ തുക ലാഭവിഹിതം ലഭിക്കുമെന്നും വിശ്വസിപ്പിച്ച് അബ്ദുല്‍ ഖാദര്‍ കടവത്തില്‍ നിന്ന് 56ലക്ഷത്തിലേറെ രൂപ തട്ടിയെടുക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

2025 ജൂലൈ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചു കൊടുക്കുകയായിരുന്നു. അബ്ദുല്‍ ഖാദറിന്റെ പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Similar News