ചന്തേരയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു; കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരം
പടന്ന കന്നുവീട് കടപ്പുറത്തെ രാജീവന്റെ മകന്‍ വസുദേവന്‍ ആണ് മരിച്ചത്;
By : Online correspondent
Update: 2025-06-22 15:24 GMT
പിലിക്കോട്: ചന്തേരയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്തേര യു.പി സ്‌കൂളിന് സമീപം ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം നടന്നത്.
പടന്ന കന്നുവീട് കടപ്പുറത്തെ രാജീവന്റെ മകന്‍ വസുദേവന്‍(20) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ആദിത്യനെയാണ് ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബൈക്ക് യാത്രക്കാര്‍ മുന്നിലുള്ള കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാക്കള്‍ റോഡിലേക്ക് വീണു. ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വാസുദേവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.