സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയ അമ്മക്കെതിരെ കേസ്
കുടുങ്ങിയത് ആദൂര്‍ പണിയയില്‍ വാഹനപരിശോധന നടത്തുന്നതിനിടെ;
By : Online correspondent
Update: 2025-07-16 05:28 GMT
ആദൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയ അമ്മക്കെതിരെ പൊലീസ് കേസെടുത്തു. കാറഡുക്കയിലെ ഉഷക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. ആദൂര്‍ പണിയയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് മുള്ളേരിയ സ്‌കൂളിലെ വിദ്യാര്‍ത്ഥി ഓടിച്ചുവരികയായിരുന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് അമ്മയാണ് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതെന്ന് അറിയുന്നത്. തുടര്‍ന്ന് അമ്മയെ സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും കേസെടുക്കുകയുമായിരുന്നു. കുട്ടികളുടെ ഡ്രൈവിംഗിനെതിരെ പൊലീസ് ശക്തമായ നടപടികള്‍ എടുക്കുന്നുണ്ടെങ്കിലും രക്ഷിതാക്കളുടെ അശ്രദ്ധ കാരണം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് പൊലീസ് പറയുന്നു.