ചാലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട 12 കാരന്റെ മൃതദേഹം ആലംപാടി പാലത്തിന് സമീപം കണ്ടെത്തി

ചെര്‍ക്കള പാടി ബെള്ളൂറഡുക്കയിലെ ഹസൈനാറിന്റെ മകന്‍ മിഥിലാജ് ആണ് മരിച്ചത്‌;

Update: 2025-08-30 16:18 GMT

കാസര്‍കോട്: ചാലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട 12 കാരന്റെ മൃതദേഹം ആലംപാടി പാലത്തിന് സമീപം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ദുരന്തം സംഭവിച്ചത്. മധുവാഹിനി പുഴയോട് ചേര്‍ന്ന ചാലില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് ഒഴുക്കില്‍പ്പെട്ടത്.

ചെര്‍ക്കള പാടി ബെള്ളൂറഡുക്കയിലെ ഹസൈനാറിന്റെ മകന്‍ മിഥിലാജ് ആണ് ഒഴുക്കില്‍പ്പെട്ടത്. ആലംപാടി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയാണ്. വിവരമറിഞ്ഞ് കാസര്‍കോട് നിന്നുമെത്തിയ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ആലംപാടി പാലത്തിന് സമീപത്തുവച്ചാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സെമീറയാണ് മാതാവ്. സാബിത്ത്, ബാസിത്ത്, ബാസില, സഹല എന്നിവര്‍ സഹോദരങ്ങളാണ്.

Similar News