17കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനും മാതൃസഹോദരനും യുവാവിനുമെതിരെ കേസ്

സംഭവം പുറത്തുവിട്ടത് സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍;

Update: 2025-09-11 05:46 GMT

കാഞ്ഞങ്ങാട്: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനും മാതൃസഹോദരനും യുവാവിനുമെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതികളിലൊരാളായ യുവാവിനെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. പത്തുവയസുള്ളപ്പോള്‍ പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാല്‍ പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നില്ല.

രണ്ടുവര്‍ഷം മുമ്പ് കുട്ടിയെ മാതൃസഹോദരനും പീഡിപ്പിക്കുകയായിരുന്നു. ഭയം കാരണം പെണ്‍കുട്ടി ഇക്കാര്യവും ആരോടും പറഞ്ഞില്ല. കഴിഞ്ഞമാസമാണ് നാട്ടുകാരനായ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇപ്പോള്‍ പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് സംഭവം പുറത്തുവിട്ടത്. സ്‌കൂള്‍ അധികൃതര്‍ ചെല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും തുടര്‍ന്ന് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Similar News