കുടുംബാരോഗ്യ കേന്ദ്രം നിര്‍മാണം കഴിഞ്ഞ് ഒന്നര വര്‍ഷം; പ്രതീകാത്മക ഉദ്ഘാടനം നടത്തി ബി.ജെ.പി

Update: 2025-09-11 05:44 GMT

നിര്‍മാണം പൂര്‍ത്തിയാക്കി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും തുറന്നുകൊടുക്കാത്ത പൈവളികെ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.എല്‍ അശ്വിനി പ്രതീകാത്മകമാ.യി ഉദ്ഘാടനം ചെയ്യുന്നു

പൈവളികെ: നിര്‍മാണം പൂര്‍ത്തിയാക്കി ഒന്നര വര്‍ഷമായിട്ടും പൈവളികെ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം നടത്തി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാത്തത്തില്‍ വേറിട്ട പ്രതിഷേധവുമായി ബി.ജെ.പി . ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി , കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രതീകാത്മക ഉദ്ഘാടനം നടത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൈവളികെ പഞ്ചായത്ത് നോര്‍ത്ത്, സൗത്ത് ഏരിയ കമമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബായാര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പരിസരത്ത് നിന്ന് പ്രകടനവുമായി എത്തിയായിരുന്നു പ്രതീകാത്മക ഉദ്ഘാടനം. പൈവളികെ സൗത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് സുബ്രഹ്‌മണ്യ ഭട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മണികണ്ഠ റൈ, ജില്ലാ സെക്രട്ടറി ലോകേഷ് നൊണ്ട, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ബി.എം ആദര്‍ശ്, ജനറല്‍ സെക്രട്ടറിമാരായ കെ.വി.ഭട്ട്, യതിരാജ് ഷെട്ടി, മണ്ഡലം സെക്രട്ടറി ഗണേഷ് പ്രസാദ്, പൈവളിഗെ നോര്‍ത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് സത്യ ശങ്കര്‍ ഭട്ട്, വോര്‍ക്കാടി പഞ്ചായ ത്ത് കമ്മിറ്റി പ്രസിഡന്റ് ഭാസ്‌കര്‍ പൊയ്യ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം ചന്ദ്രാവതി ഷെട്ടി, ജയലക്ഷ്മി ഭട്ട്, രാജീവി ഷെട്ടിഗാര്‍, പ്രസാദ് റൈ, സദാ ശിവ ചേരാല്‍, പ്രവീണ്‍ പെരുവ ടി, ജയശങ്കര്‍ മുന്നൂറ്, കീര്‍ത്തി ഭട്ട് എന്നിവര്‍ പ്രസംഗിച്ചു.

Similar News