ടിപ്പറില്‍ 17കാരന്‍ മണല്‍ കടത്തി; പൊലീസ് പിടിയില്‍; സഹോദരനെതിരെ കേസ്‌

രഹസ്യവിവരത്തെ തുടര്‍ന്ന് കൊല്ലങ്കാനയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പുഴ മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി പിടിയിലായത്;

Update: 2025-07-11 06:00 GMT

ബദിയടുക്ക: പതിനേഴുകാരന്‍ മണല്‍ കടത്തിവരികയായിരുന്ന ടിപ്പര്‍ലോറി പൊലീസ് പിടികൂടി. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ബദിയടുക്ക പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊല്ലങ്കാനയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് മാന്യയില്‍ നിന്ന് കൊല്ലങ്കാന ഭാഗത്തേക്ക് പുഴ മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി പിടിയിലായത്.

രേഖകള്‍ പരിശോധിച്ചപ്പോള്‍ ലോറി ഓടിച്ചുവന്നയാള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് വ്യക്തമായി. സഹോദരനാണ് മണലുമായി ലോറി ഓടിക്കാന്‍ നല്‍കിയതെന്ന് പതിനേഴുകാരന്‍ വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് സഹോദരന്‍ ഉപ്പള സോങ്കാല്‍ ഗാന്ധിനഗറിലെ ഷെയ്ക്ക് മുഹമ്മദിനെ(24)തിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.

Similar News