16കാരനെ പീഡിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
കോഴിക്കോട് കാവിലപ്പാറ ചക്കിട്ടകണ്ടിയിലെ അജിലാലിനെ ആണ് കസബ പൊലീസ് അറസ്റ്റുചെയ്തത്;
കാഞ്ഞങ്ങാട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16 കാരനെ പീഡിപ്പിച്ച കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് കാവിലപ്പാറ ചക്കിട്ടകണ്ടിയിലെ അജിലാലിനെ(32) ആണ് കസബ പൊലീസ് അറസ്റ്റുചെയ്തത്. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ആണ്‍കുട്ടിയെ കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ പീഡനത്തിനിരയാക്കിയ കേസിലാണ് അജിലാലിനെ അറസ്റ്റുചെയ്തത്.
ഇതേ കേസില്‍ കോഴിക്കോട് കിണാശ്ശേരിയിലെ അബ്ദുള്‍ മനാഫിനേയും അറസ്റ്റുചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. 15 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 16 പ്രതികളാണുള്ളത്.