ഉപ്പള ഗേറ്റിന് സമീപം വീണ്ടും അപകടം; കാറിന് പിറകില്‍ മറ്റൊരു കാറിടിച്ച് 3 പേര്‍ക്ക് പരിക്ക്
ദേശീയ പാത തുറന്നു കൊടുത്തതിന് ശേഷം ഉപ്പള ഗേറ്റിന് സമീപത്ത് ദേശിയപാതയില്‍ ചെറുതും വലുതുമായി നടന്ന അപകടങ്ങളില്‍ പത്തോളം പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്;
ഉപ്പള: ഉപ്പള ഗേറ്റിന് സമീപത്ത് വീണ്ടും അപകടം. കാറിന് പിറകിലേക്ക് മറ്റൊരു കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പത്തര മണിക്ക് ഉപ്പള ഗേറ്റിന് സമീപത്ത് ദേശീയപാതയില്‍ വെച്ച് മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് പിറകിലേക്ക് മറ്റൊരു കാറിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ മുന്നിലുണ്ടായിരുന്ന കാര്‍ സുരക്ഷാ ഭിത്തിയിലിടിച്ച് നില്‍ക്കുകയുമായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്.
ദേശീയ പാത തുറന്നു കൊടുത്തതിന് ശേഷം ഉപ്പള ഗേറ്റിന് സമീപത്ത് ദേശിയപാതയില്‍ ചെറുതും വലുതുമായി നടന്ന അപകടങ്ങളില്‍ പത്തോളം പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. അമ്പതില്‍ പരം വാഹനയാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. റോഡിന്റെ മിനുസവും അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ മഴയില്‍ തെന്നി നിയന്ത്രണം വിട്ട് ഇടിക്കുന്നതും നിര്‍ത്താന്‍ ശ്രിമിക്കുമ്പോള്‍ വാഹനങ്ങള്‍ മറിയുന്നതുമാണ് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നത്.