ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി 9 വര്‍ഷത്തിന് ശേഷം പിടിയില്‍
ദേളി കുന്നുപാറയിലെ എം.എം മുഹമ്മദ് മുബഷിറിനെയാണ് അറസ്റ്റ് ചെയ്തത്;
By : Online correspondent
Update: 2025-11-11 05:42 GMT
വിദ്യാനഗര്‍ : ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി ഒമ്പത് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി. ദേളി കുന്നുപാറയിലെ എം.എം മുഹമ്മദ് മുബഷിറിനെ(29)യാണ് വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒമ്പത് വര്‍ഷം മുമ്പ് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഏഴു പ്രതികളാണുള്ളത്.
അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുബഷിറും മറ്റൊരു പ്രതിയും പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോകുകയായിരുന്നു. മുഹമ്മദ് മുബഷിര്‍ വിദേശത്തും നാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുബഷിര്‍ അറസ്റ്റിലായതോടെ ഇനി കേസില്‍ ഒരു പ്രതിയാണ് അറസ്റ്റിലാകാനുള്ളത്.