ബൊലേറോ ജീപ്പില്‍ കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് രണ്ട് വര്‍ഷം കഠിനതടവ്

കണ്ണൂര്‍ മട്ടന്നൂര്‍ വായംതൊടിലെ റനീസ്, മട്ടന്നൂര്‍ ഇല്ലംമൂലയിലെ മഹ്‌റൂഫ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്;

Update: 2025-11-11 06:34 GMT

കാസര്‍കോട് : ബൊലേറോ ജീപ്പില്‍ കഞ്ചാവ് കടത്തിയ കേസിലെ പ്രതികള്‍ക്ക് കോടതി രണ്ട് വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ വായംതൊടിലെ റനീസ്(36), മട്ടന്നൂര്‍ ഇല്ലംമൂലയിലെ മഹ്‌റൂഫ്(36) എന്നിവര്‍ക്കാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി(രണ്ട്) ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം.

2020 ആഗസ്ത് ഒന്നിന് രാത്രി 10 മണിയോടെ കറന്തക്കാട്ട് അന്നത്തെ കാസര്‍കോട് എസ്.ഐ യായിരുന്ന ഇ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹനപരിശോധനക്കിടെയാണ് കഞ്ചാവ് കടത്തി വരികയായിരുന്ന ബൊലേറോ ജീപ്പ് പിടിയിലായത്. രണ്ടരകിലോ കഞ്ചാവാണ് വാഹനത്തില്‍ നിന്ന് പിടികൂടിയത്.

Similar News