ഗള്‍ഫുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
ധര്‍മ്മത്തടുക്കയിലെ യൂസഫ് ഇര്‍ഷാദ് എന്ന ഇച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്;
By : Online correspondent
Update: 2025-07-12 04:37 GMT
കുമ്പള: ഗള്‍ഫുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ രണ്ട് മാസത്തോളം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ധര്‍മ്മത്തടുക്കയിലെ യൂസഫ് ഇര്‍ഷാദ് എന്ന ഇച്ചു(31)വിനെയാണ് അറസ്റ്റ് ചെയ്തത്.
രണ്ട് മാസം മുമ്പ് മുളിയടുക്കയിലെ റഷീദിനെ കുമ്പള ചര്‍ച്ചിന് സമീപത്ത് വെച്ച് ഫോര്‍ച്യൂണര്‍ കാറില്‍ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. പൊലീസ് പിന്തുടര്‍ന്നതറിഞ്ഞ പ്രതികള്‍ ഇര്‍ഷാദിനെ സീതാംഗോളിയില്‍ വെച്ച് റോഡിലേക്ക് തള്ളിയിട്ടതിന് ശേഷം കാറില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.