'ശുചിത്വത്തിന് ഒരു വോട്ട് '; ഫ്‌ലാഷ് മോബുമായി കുടുംബശ്രീയും ശുചിത്വ മിഷനും

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിത ചട്ടങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ഹരിത സന്ദേശയാത്ര ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ കലക്ടറേറ്റ് പരിസരത്ത് ഫ് ളാഗ് ഓഫ് ചെയ്തു;

Update: 2025-11-21 12:38 GMT

കാസര്‍കോട്: ജില്ലാ ശുചിത്വമിഷനും കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് 2025 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഹരിത ചട്ടങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ഹരിത സന്ദേശയാത്ര ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ കലക്ടറേറ്റ് പരിസരത്ത് ഫ് ളാഗ് ഓഫ് ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ വിവിധ കേന്ദ്രങ്ങളില്‍ അവതരിപ്പിക്കുന്ന ഫ് ളാഷ് മോബിനും തുടക്കമായി.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍ ഷൈനി, ഡപ്യൂട്ടി ഡയറക്ടര്‍ കെ. വി ഹരിദാസ്, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി എം ജയന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ചുകൊണ്ട് മാത്രമായിരിക്കണമെന്ന അവബോധവുമായി ഭരണകൂടത്തിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ചാണ് ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും പ്രചരണ പരിപാടി നടത്തുന്നത്. കോളേജുകളിലും കുടുംബശ്രീ ഫ് ളാഷ് മോബ് അവതരിപ്പിച്ചു.

രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കണമെന്ന മുഖ്യ പരിഗണന ഉണ്ടാക്കുന്നതിനും പ്രായപൂര്‍ത്തിയായ മുഴുവനാളുകളും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ പ്രചാരണ പ്രവര്‍ത്തനത്തിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

ഫ് ളാഷ് മോബില്‍ കുടുംബശ്രീ ഓക്‌സിലറി അംഗങ്ങളും സപ്പോര്‍ട്ടിംഗ് ടീം അംഗങ്ങളുമായ വിനിഷ കുമ്പള, ലാവണ്യ കുമ്പള, നിരഞ്ജന കുമ്പള, നിവേദിത കുമ്പള, ശ്വേത കുമ്പള, നിമ്മ്യമോള്‍ ബേഡഡുക്ക, അഞ്ജന പടന്ന, അശ്വതി പടന്ന, ദീപ്തി അടൂര്‍, മിഥുനാക്ഷി പഞ്ചിക്കല്‍, ആശ കര്‍മ്മന്തോടി, സനുഷ ചെമ്മനാട്, ഗഗന ചെമ്മനാട് എന്നിവര്‍ പങ്കെടുത്തു.

കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ഷിബി കോര്‍ഡിനേറ്ററും, രേഷ്മ മാനേജറുമായി ഫ് ളാഷ് മോബ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിച്ചു വരുന്നു.

Similar News