ചന്ദ്രഗിരിയില്‍ കൂറ്റന്‍ പാറ വീട്ടിലേക്ക് പതിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നാലംഗ കുടുംബം

Update: 2025-07-17 06:20 GMT

കാസര്‍കോട്: ചന്ദ്രഗിരി നടക്കലില്‍ കൂറ്റന്‍ പാറ വീട്ടിലേക്ക് പതിച്ച് വീട് തകര്‍ന്നു. നട്ക്കലിലെ മിതേഷിന്റെ വീട്ടിലേക്കാണ് ബുധനാഴ്ച രാത്രി 8.30 ഓടെ പാറ പതിച്ചത്. ഈ സമയത്ത് മിതേഷിന്റെ ഭാര്യയും ഒരു വയസ്സായ കുഞ്ഞും അമ്മയും വീട്ടിലുണ്ടായിരുന്നു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിന്റെ പിറക് വശം പൂര്‍ണമായും തകര്‍ന്നു. മുഴുവന്‍ വിള്ളല്‍ വീണു. വീട് ഇളകിയ നിലയിലാണ്. വീട്ടിനുള്ളില്‍ കല്ലും മണ്ണും ചെളിയും നിറഞ്ഞിരിക്കുകയാണ്.

വീടിന് പിറകില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നേരത്തെ തന്നെ ഭീഷണിയായി നില കൊണ്ട പാറ എടുത്ത് മാറ്റണമെന്ന് മിതേഷ് പല തവണ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് ചെമ്മനാട് വില്ലേജ് ഓഫീസര്‍ക്ക് രണ്ട് മാസം മുമ്പ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ നടപടി കൈക്കൊണ്ടില്ല. ബുധനാഴ്ച പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് പാറ ഇളകി നിലം പതിച്ചത്. ഇനിയും ഭീഷണിയായി പാറകള്‍ നിലനില്‍ക്കുന്നുണ്ടെന്നും നിലവിലെ വീ്ട്ടില്‍ തുടര്‍ന്നും താമസിക്കാനാവില്ലെന്നും മിതേഷ് ഉത്തരദേശത്തിനോട് പറഞ്ഞു. സ്ഥലത്ത് ചെമ്മനാട് വില്ലേജ് ഓഫീസര്‍, കാസര്‍കോട് താലൂക്ക് തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി.

Similar News