15 കാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ചു; 61കാരന്‍ അറസ്റ്റില്‍

അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്;

Update: 2025-09-18 07:03 GMT

കാഞ്ഞങ്ങാട്: 15 കാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ 61കാരനെ പൊലീസ് അറസ്റ്റുചെയ്തു. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി മാതാവിന്റെ വീട്ടിലാണ് താമസം. ജൂണ്‍ മാസം മുതല്‍ മൂന്നുമാസത്തോളം വിവിധ ദിവസങ്ങളിലായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ഭയം കാരണം കുട്ടി ആദ്യം ആരോടും വിവരം പറഞ്ഞിരുന്നില്ല. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുവിട്ടത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.

Similar News