'യുവതിയെ വീട്ടില്‍ കയറി മര്‍ദിക്കാന്‍ ശ്രമം; കാര്‍ അടിച്ചുതകര്‍ത്തു'; പ്രതി അറസ്റ്റില്‍

പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമിത്തിന് കാരണമെന്ന് പൊലീസ്;

Update: 2025-04-08 06:45 GMT

കുമ്പള: യുവതിയെ വീട്ടില്‍ കയറി മര്‍ദിക്കാന്‍ ശ്രമിക്കുകയും കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ ആരിക്കാടി സ്വദേശി അറസ്റ്റില്‍. ആരിക്കാടി ടിപ്പു നഗറിലെ നവാബി(33)നെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

നവാബ് രണ്ട് ദിവസം മുമ്പ് യുവതിയുടെ വീട്ടിലെത്തി യുവതിയെ മര്‍ദിക്കാന്‍ ശ്രമിക്കുകയും മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാര്‍ തകര്‍ക്കാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

Similar News