വില്‍പ്പനക്കായി സ്‌കൂട്ടറില്‍ കൊണ്ടുവന്ന 6.5 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റില്‍
അറസ്റ്റ് ചെയ്തത് കുമ്പള എസ്.ഐ ശ്രിജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം;
സീതാംഗോളി : വില്‍പ്പനക്കായി സ്‌കൂട്ടറില്‍ കൊണ്ടുവന്ന 6.5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി സീതാംഗോളിയില്‍ വെച്ച് രണ്ടുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഷിറിബാഗിലു നാഷണല്‍ നഗറിലെ മുഹമ്മദ് സുഹൈല്‍ (27), കട്ടത്തടുക്കയിലെ മുഹമ്മദ് റഫീഖ് (39) എന്നിവരെയാണ് കുമ്പള എസ്.ഐ ശ്രിജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 8 മണിയോടെ മുഖാരിക്കണ്ടം പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് ഇരുവരും സഞ്ചരിച്ച സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ ഷര്‍ട്ടിന്റെ കീശയില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍
ഒരു സംഘത്തിന് മയക്കു മരുന്ന് കൈമാറാന്‍ കൊണ്ടുവന്നതായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.