കാസര്‍കോട്ട് വീട്ടില്‍ കടന്ന മോഷ്ടാവ് ഒരു ലക്ഷം രൂപയുമായി സ്ഥലം വിട്ടു
വീട്ടിനകത്തെ ചെറിയ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്;
By : Online correspondent
Update: 2025-04-10 04:28 GMT
കാസര്‍കോട്: അണങ്കൂരിലെ വാടക വീട്ടില്‍ അതിക്രമിച്ച് കടന്ന മോഷ്ടാവ് ഒരു ലക്ഷം രൂപയുമായി സ്ഥലം വിട്ടു. കര്‍ണ്ണാടക വിജയപൂര്‍ സ്വദേശി രാമന സീതപ്പ(39) താമസിക്കുന്ന അണങ്കൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുകളില്‍ സീലിംഗ് ഇല്ലാത്ത ഭാഗത്ത് കൂടിയാണ് മോഷ്ടാവ് അകത്തുകയറിയത്.
വീട്ടിനകത്തെ ചെറിയ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പണവുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. ഇതുസംബന്ധിച്ച രാമന സീതപ്പയുടെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.