ഗുരുതര പൊള്ളല്‍; വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍; മനുഷ്യക്കടത്ത് ഇര മിനി ഭാര്‍ഗവനെ കൊച്ചിയില്‍ എത്തിച്ചു

Update: 2025-05-23 07:41 GMT

മലേഷ്യയില്‍ മനുഷ്യക്കടത്തിനിരയായി ഗാര്‍ഹിക ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റ മിനി ഭാര്‍ഗവനെ (54) കൊച്ചിയില്‍ എത്തിച്ചു. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് എത്തിച്ചത്. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മിനിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഫെയ്‌സ് ബുക്കില്‍ അറിയിച്ചു. മിനി ഇപ്പോള്‍ വെന്റിലേറ്ററിലാണുള്ളത്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികിത്സ ഏകോപിപ്പിക്കും. ഗുരുതരമായ പൊള്ളലേറ്റ്, രണ്ടുമാസത്തിലധികമായി വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വാസോച്ഛ്വാസം പോലും വീണ്ടെടുക്കാനാവാതെ അബോധാവസ്ഥയില്‍ കഴിയുന്ന മിനിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറം ലോകമറിഞ്ഞതോടെയാണ് ഇടപെടല്‍ ഉണ്ടാകുന്നതെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നോര്‍ക്ക, ഇന്ത്യന്‍ എംബസി, ലോക കേരള സഭ, പ്രവാസി മലയാളികള്‍ എന്നിവരുടെ ഇടപെടലിലൂടെയാണ് മിനിയെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കുന്നത്

Similar News