കാസര്‍കോട് സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു

Update: 2026-01-12 07:06 GMT

കണ്ണൂര്‍: കാസര്‍കോട് സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു. കാസര്‍കോട് മുള്ളേരിയ നാരംപാടിയിലെ ഇബ്രാഹിം അല്‍താഫ്(18)ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ താഴെചൊവ്വക്കടുത്താണ് ട്രെയിനില്‍ നിന്ന് തെറിച്ചു വീണത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ കൂട്ടുകാരോടൊപ്പം കോഴിക്കോട് ബീച്ചില്‍ പോയി തിരിച്ച് വീട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. സംഭവം അറിഞ്ഞ് ബന്ധുക്കള്‍ കണ്ണൂരിലെത്തി. ഇന്‍ക്വസ്റ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Similar News