ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ പൊയിനാച്ചി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

Update: 2025-12-08 07:48 GMT

ബേഡകം: ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ പൊയിനാച്ചി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പൊയിനാച്ചി പറമ്പിലെ കെ. നാരായണന്‍ നായര്‍(56) ആണ് മരിച്ചത്. ഇന്നലെ രാത്രി കൊളത്തൂര്‍ ബെദിരയില്‍ നടന്ന ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ നാരായണന്‍ നായര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മുമ്പ് ഗള്‍ഫിലായിരുന്ന നാരായണന്‍ നായര്‍ മൈലാട്ടി സ്പിന്നിംഗ് മില്ലിന് വേണ്ടി സ്വന്തം വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഓടിച്ചുവരികയായിരുന്നു. പരേതനായ കരിച്ചേരി വെള്ളാക്കോട്ടെ ഗോപാലന്‍ നമ്പ്യാരുടെയും ശാരദാമ്മയുടെയും മകനാണ്. ഭാര്യ: പുഷ്പ. നിമിഷ ഏകമകളാണ്. സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍, ഭാരതി, പരേതനായ ബാലകൃഷ്ണന്‍ നായര്‍.

Similar News