മരിച്ചയാള്‍ ശവസംസ്‌കാരത്തിന് തൊട്ടുമുമ്പ് ജീവിതത്തിലേക്ക് തിരിച്ചുവന്നു; അമ്പരന്ന് ബന്ധുക്കള്‍

ഗഡാഗ്-ബെറ്റാഗേരി നിവാസിയായ 38 കാരനായ നാരായണ്‍ വണ്ണാല്‍ ആണ് ശവസംസ്‌ക്കാരത്തിന് തൊട്ടുമുമ്പ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്;

Update: 2025-11-09 06:28 GMT

ഗഡാഗ് : മരിച്ചയാള്‍ ശവസംസ്‌കാരത്തിന് തൊട്ടുമുമ്പ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഗഡാഗ്-ബെറ്റാഗേരിയില്‍ കഴിഞ്ഞദിവസമാണ് യാദൃശ്ചികമായ സംഭവം നടന്നത്. ഗഡാഗ്-ബെറ്റാഗേരി നിവാസിയായ 38 കാരനായ നാരായണ്‍ വണ്ണാല്‍ ആണ് ശവസംസ്‌ക്കാരത്തിന് തൊട്ടുമുമ്പ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

ധാര്‍വാഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തലച്ചോറിലെ രക്തസ്രാവത്തിനും പിത്താശയ സംബന്ധമായ അസുഖത്തിനും ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു നാരായണ്‍. അതിനുശേഷം നില ഗുരുതരമാവുകയും കോമ സ്റ്റേജിലാവുകയും ചെയ്തു. താമസിയാതെ മരണം സ്ഥിരീകരിച്ചു.

തുടര്‍ന്ന് മരിച്ചുവെന്ന് കരുതി കുടുംബാംഗങ്ങള്‍ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിനായി ആസ്പത്രിയില്‍ നിന്നും ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ നാരായണന്‍ പെട്ടെന്ന് അനങ്ങാനും ശ്വസിക്കാനും തുടങ്ങി. ഇതുകണ്ട് ബന്ധുക്കളും സമീപവാസികളുമെല്ലാം അമ്പരന്നു. അനക്കമുണ്ടെന്ന് കണ്ടതോടെ ഉടന്‍ തന്നെ അതേ ആംബുലന്‍സില്‍ നാരായണിനെ ബെറ്റാഗേരിയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ അദ്ദേഹം അവിടെ ചികിത്സയില്‍ കഴിയുന്നു.

Similar News