മീനാപ്പീസ് കടപ്പുറത്ത് നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി
By : Sub Editor
Update: 2025-06-17 07:30 GMT
മീനാപ്പീസ് കടപ്പുറത്ത് വെള്ളം കയറിയ പ്രദേശത്ത് കൗണ്‍സിലര്‍ കെ.കെ ജാഫറിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു
കാഞ്ഞങ്ങാട്: കനത്ത മഴയില്‍ മീനാപ്പീസ് കടപ്പുറത്ത് നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. 13 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. വെള്ളം കടലിലേക്ക് ഒഴുക്കിവിടാന്‍ കൗണ്‍സിലര്‍ കെ.കെ ജാഫറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. മാറി താമസിച്ചവര്‍ക്ക് സഹായങ്ങളും നല്‍കി. മുല്ല, പി.കെ സുഹറ, ഷാഹിന, കുഞ്ഞബ്ദുല്ല, ചിത്ര, രാജേഷ്, സുബൈര്‍, ഫിര്‍ദൗസ്, കുഞ്ഞാസിയ, നഫീസ, പ്രമീള, ജയന്തി, അനീഷ് എന്നിവരെയാണ് മാറ്റി പാര്‍പ്പിച്ചത്. പ്രദേശത്ത് സൗജന്യ റേഷന്‍ നല്‍കണമെന്ന് ആവശ്യവും ഉയര്‍ന്നു.