കാഞ്ഞങ്ങാട്: ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. പരവനടുക്കം എം.ആര്‍.എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കെ. രൂപിക(16)യാണ് മരിച്ചത്. പുല്ലൂര്‍ കേളോത്ത് അക്കരമ്മല്‍ കെ. കൃഷ്ണന്റെയും ശ്രീജയുടെയും മകളാണ്. ഇന്നലെ ഉച്ചക്കാണ് രൂപികയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.