അച്ഛന്റെ പാരമ്പര്യം കാക്കാന്‍ മകളും പ്രസിഡണ്ട് പദവിയില്‍

Update: 2025-12-29 09:50 GMT

കാഞ്ഞങ്ങാട്: അച്ഛന്റെ പാരമ്പര്യം കാക്കാന്‍ ഇനി മകളും പ്രസിഡണ്ട് പദവിയിലിരുന്നു നാടിനെ നയിക്കും. ബളാല്‍ പഞ്ചായത്ത് പ്രസിണ്ടായി തിരഞ്ഞെടുക്കപ്പെട്ട എ. ലതക്കാണ് ഈയൊരു ഭാഗ്യം. ജനകീയനും ബളാലിന്റെ വികസന ശില്‍പിയും മുന്‍ പ്രസിഡണ്ടുമായ കോണ്‍ഗ്രസ് നേതാവ് പരേതനായ വി. നാരായണന്‍ നായരുടെ മകളാണ് ലത. ഈ പാരമ്പര്യ തുടര്‍ച്ചയായാണ് ലതയെയും ഈ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നിയോഗിച്ചത്. നാരായണന്‍ നായര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. 58 കാരിയായ ലത കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുന്‍ ജീവനക്കാരിയാണ്. ആദ്യമായാണ് മത്സര രംഗത്തിറങ്ങുന്നത്. എ. പുഷ്പവേണിയാണ് അമ്മ. പയ്യന്നൂര്‍ മാത്തിലിലെ പരേതനായ സി.കെ പ്രഭാകരന്‍ നമ്പ്യാരാണ് ഭര്‍ത്താവ്. മക്കള്‍: രോഹിത് കണ്ണന്‍, അരവിന്ദ് പ്രഭാകര്‍.

Similar News