കാസര്‍കോട് ജില്ല- തൊഴിലവസരങ്ങള്‍

Update: 2025-01-29 11:23 GMT

സാമൂഹ്യ നീതി വകുപ്പില്‍ കൗണ്‍സലര്‍ ഒഴിവ്

കാസര്‍കോട് ജില്ലയില്‍ സാമൂഹ്യ നീതി വകുപ്പില്‍ നിലവിലുള്ള ഓര്‍ഫനേജ് കൗണ്‍സലറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.എസ്.ഡബ്യൂ ആണ് യോഗ്യത. മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്യൂ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. എം.എസ്.ഡബ്യൂവിന്റെ അഭാവത്തില്‍ കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും വയോജനങ്ങളുടേയും സ്ത്രീകളുടേയും മേഖലകളില്‍ പത്ത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള എം.എ, എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവരെയും മേല്‍ രണ്ട് വിഭാഗങ്ങളില്‍ അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ട്രൈബല്‍, ഹില്‍, റിമോര്‍ട്ട് ഏരിയയില്‍ കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും വയോജനങ്ങളുടേയും സ്ത്രീകളുടേയും എന്നിവരുടെ മേഖലകളില്‍ ഇരുപത് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഡിഗ്രി യോഗ്യതയുള്ളവരുടെയും പരിഗണിക്കുന്നതാണ്. അപേക്ഷകര്‍ 30 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷകള്‍ ഫെബ്രുവരി അഞ്ചിന് വൈകുന്നേരം അഞ്ചിന് മുമ്പായി കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് ഷോപ്പിങ്ങ് കോപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍- 04994255074.

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വെളളച്ചാലിലെ ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷര്‍ ഇല്ലാത്ത പക്ഷം മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. ബിരുദവും, ബി.എഡും ഉളളവര്‍ക്കാണ് അവസരം. കൂടിക്കാഴ്ച ഫെബ്രുവരി അഞ്ചിന് രാവിലെ പത്തിന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. ഫോണ്‍- 04994 256162.    

Similar News