കടലാസിനും അച്ചടി ഉല്‍പന്നങ്ങള്‍ക്കും നികുതി കുറക്കണം- കേരള പ്രിന്റേഴ്സ് അസോസിയേഷന്‍
റൂബി ജൂബിലി സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് പ്രൗഢ സമാപനം;
കോഴിക്കാട് : കടലാസിനും അച്ചടി ഉല്‍പന്നങ്ങള്‍ക്കും ഏകീകൃത 5% നികുതി നിരക്ക് ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ റൂബി ജൂബിലി സംസ്ഥാന സമ്മേളനം . അച്ചടിക്കും കടലാസിനും ജി.എസ്.ടി. നിരക്ക് 5% ആക്കി കുറച്ച് ഏകീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് അച്ചടി വ്യവസായ സമൂഹവും ഉപഭോക്താക്കളും നേരത്തെ മുന്നോട്ട് വന്നിരുന്നു.
എന്നാല്‍, സെപ്റ്റംബര്‍ 22 മുതല്‍ കടലാസിന്റെ ജി.എസ്.ടി. നിരക്കുകള്‍ 18% ആക്കി ഉയര്‍ത്തുകയുണ്ടായി. അച്ചടിയുടേത് കുറച്ചുമില്ല. ഇത് അച്ചടി ഉല്‍പന്നങ്ങളുടെ വില ഉയരുന്നതിന് ഇടയാക്കുന്നുവെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, 18% നികുതിയുള്ള കടലാസ് നോട്ട് ബുക്ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുമ്പോള്‍ നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അതായത് ഒരേ കടലാസിന് ഉപയോഗത്തിനനുസരിച്ച് രണ്ടു നികുതി ഘടന എന്നത് ആശയക്കുഴപ്പത്തിനിടയാക്കുന്നു. ഇത്തരം അപാകതകള്‍ പരിഹരിക്കണമെന്നും കടലാസിനും അച്ചടി ഉല്‍പന്നങ്ങള്‍ക്കും ഏകീകൃത 5% നികുതി നിരക്ക് ഏര്‍പ്പെടുത്തണമെന്നുമാണ് കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ റൂബി ജൂബിലി സംസ്ഥാന സമ്മേളനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടത്.
കോഴിക്കോട്ട് വച്ച് നടന്ന കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ (കെ.പി.എ.) റൂബി ജൂബിലി ത്രിദിന സംസ്ഥാന സമ്മേളനവും കേരള പ്രിന്റ് & പായ്ക്ക് എക്‌സിബിഷനും കഴിഞ്ഞദിവസം സമാപിച്ചു. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്‌സ് (എഐഎഫ്എംപി) ദേശീയ ജനറല്‍ സെക്രട്ടറി കെ. രാജേന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ.പി.എ. സംസ്ഥാന പ്രസിഡന്റ് വൈ. വിജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ വൈസ് പ്രസിഡന്റ് എം. ബാലഗോപാല്‍, മുന്‍ ദേശീയ പ്രസിഡന്റ് ആര്‍. സുരേഷ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അഗസ്റ്റിന്‍, ലീഗല്‍ അഡൈ്വസര്‍ സാനു പി. ചെല്ലപ്പന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രാജീവ് ഉപ്പത്ത്, മുജീബ് അഹ്‌മദ്, ടി.ടി. ഉമ്മര്‍, സെക്രട്ടറിമാരായ എം.എസ്. വികാസ്, അജിത് സൈമണ്‍, വനിതാ വിങ് ചെയര്‍പേഴ്‌സണ്‍ അനിതാ രാജ്, കണ്‍വീനര്‍ എസ്. രേണുക, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എസ്. സുമേദ് കുമാര്‍, സെക്രട്ടറി കെ. രമേഷ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന കൗണ്‍സില്‍ യോഗം രക്ഷാധികാരി പാറത്തോട് ആന്റണി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.എം. ഹസൈനാര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ പി. അശോക് കുമാര്‍ കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
2025-2027 ലെ സംസ്ഥാന ഭാരവാഹികള്‍
പ്രസിഡന്റ് : വൈ. വിജയന്‍, തിരുവനന്തപുരം
ജനറല്‍ സെക്രട്ടറി : പി.എം. ഹസൈനാര്‍, എറണാകുളം
ട്രഷറര്‍ : പി. അശോക് കുമാര്‍, കോട്ടയം
വൈസ് പ്രസിഡന്റുമാര്‍
ജോര്‍ജ്ജ് വര്‍ഗ്ഗീസ്, പത്തനംതിട്ട
രാജീവ് ഉപ്പത്ത്, തൃശ്ശൂര്‍
കെ. വിനയരാജ്, കണ്ണൂര്‍
കെ.സി. കൃഷ്ണന്‍കുട്ടി, വയനാട്
ജെ. ഭുവനേന്ദ്രന്‍ നായര്‍, തിരുവനന്തപുരം
പി.കെ. സുരേന്ദ്രന്‍, എറണാകുളം
എം.എസ്. വികാസ്, കോഴിക്കോട്
സെക്രട്ടറിമാര്‍
രവി പുഷ്പഗിരി, തൃശ്ശൂര്‍
എം. ജയറാം, കാസര്‍കോട്
ജി.എസ്. ഇന്ദുലാല്‍, കൊല്ലം
അനീസ് ചുണ്ടയില്‍, മലപ്പുറം
അജിത് സൈമണ്‍, തിരുവനന്തപുരം
കെ. രമേഷ്, കോഴിക്കോട്
സി. ശ്രീനി, എറണാകുളം.