സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറിയായി തിരഞ്ഞെടുത്ത കവി സമാജം പ്രസിഡന്റ് അഡ്വ. എം.കെ. ശശീന്ദ്രനെ പൊന്നാടയണിയിച്ച് ആദരിച്ചു
കവി സമാജം അംഗം സഹീര്‍ അലി ആണ് പൊന്നാടയണിയിച്ചത്;
By : Online correspondent
Update: 2025-06-16 08:15 GMT
കാസര്‍കോട്: സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറിയായി തിരഞ്ഞെടുത്ത കവി സമാജം പ്രസിഡന്റ് അഡ്വ. എം.കെ. ശശീന്ദ്രനെ പൊന്നാടയണിയിച്ച് ആദരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം ഗ്രാമീണ വായനശാലയില്‍ നടന്ന കവി സമ്മേളനത്തില്‍ കവി സമാജം അംഗം സഹീര്‍ അലി ആണ് പൊന്നാടയണിയിച്ചത്.
കവി സമാജം സെക്രട്ടറി കെ.ആര്‍. സുശീലന്‍, സമസ്ത കേരള സാഹിത്യ പരിഷത്ത് എക്‌സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുത്ത കവി സമാജം എക്‌സിക്യൂട്ടീവ് അംഗം സി.വി. ഹരീന്ദ്രന്‍, ഡോ: എസ്. ലാലിമോള്‍, ഗാനരചയിതാവ് പൂച്ചാക്കല്‍ ഷാഹുല്‍ എന്നിവരും സന്നിഹിതരായിരുന്നു.