ട്രംപ് ഇന്ന് സൗദിയില്‍; മധ്യേഷ്യൻ രാജ്യ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; സമ്മാനവുമായി ഖത്തര്‍

സൗദിയില്‍ നടക്കുന്ന ഗള്‍ഫ് അമേരിക്ക ഉച്ചകോടി ഏറെ നിര്‍ണായകമാകും.;

Update: 2025-05-13 04:39 GMT

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് സൗദി അറേബ്യയിലെത്തും. മധ്യേഷന്‍ രാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹം സൗദിയിലേക്കെത്തുന്നത്. സൗദിയില്‍ നടക്കുന്ന ഗള്‍ഫ് അമേരിക്ക ഉച്ചകോടി ഏറെ നിര്‍ണായകമാകും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, ബഹറിന്‍ രാജാവ് ഹമദ് അല്‍ ഖലീഫ, കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ ജാബിര്‍ അല്‍ സബ എന്നിവര്‍ക്കും സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.

ട്രംപ് നിലവില്‍ ഉപയോഗിക്കുന്ന എയര്‍ഫോഴ്‌സ് 1 വിമാനത്തിന് പകരം ആഡംബര വിമാനമായി 400 ദശലക്ഷം ഡോളര്‍ വില വരുന്ന ബോയിംഗ് 747 ജെറ്റ് സമ്മാനിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ചില വാര്‍ത്താ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് മറുപടിയുമായി ട്രംപ് രംഗത്തെത്തി. ഖത്തറിനെ പിണക്കുന്നില്ലെന്നും സുതാര്യമായ ഇടപാടാണിതെന്നും ട്രം്പ് പ്രതികരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വിമാനം സമ്മാനിക്കുന്നതാണോ സന്ദര്‍ശനത്തിന്റെ ഭാഗമായി നല്‍കുന്നതാണോ എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്. ഖത്തറിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നില്ല.

Similar News