ACCIDENTAL DEATH | ഒമാനില്‍ നിന്ന് സൗദിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് കുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു
മസ്‌കറ്റ്: ഒമാനില്‍ നിന്ന് സൗദിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് കുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) ഒമാന്‍ നാഷണല്‍ സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ ഭാര്യ ഷഹല (30), മകള്‍ ആലിയ (7), മിസ് ഹബ് കൂത്തുപറമ്പിന്റെ മകന്‍ ദക്വാന്‍ (7) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ സൗദിയിലെ ബത്തയിലാണ് അപകടമുണ്ടായത്. കുട്ടികള്‍ അപകടസ്ഥലത്തും ഷഹല ആശുപത്രിയിലുമാണ് മരിച്ചത്. മിസ് അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും സൗദി സകിഴക്കന്‍ പ്രവിശ്യയിലെ ഹുഫൂഫ് കിങ്ങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണ്. മിസ് അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഒമാനില്‍ നിന്നും സുഹൃത്തുക്കള്‍ വ്യത്യസ്ത കാറില്‍ പുറപ്പെട്ടതായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നോമ്പ് തുറന്നശേഷം സൗദിയിലേക്ക് യാത്ര തുടര്‍ന്നു. ബത് ഹ അതിര്‍ത്തിയിലെത്തിയശേഷം ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം സംഭവിച്ചത്.