ദുബായ്: ദുബായ് ആരോഗ്യ വിഭാഗത്തില്‍ 15 വര്‍ഷത്തിലധികം സേവനം പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കും. ദുബായ് കിരീടാവകശിയും ഉപ പ്രധാനമന്ത്രിയും, യു.എ.ഇ പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ആണ് പ്രഖ്യാപനം നടത്തിയത്. ആരോഗ്യ സേവനങ്ങളുടെ ഗുണമേന്‍മ ഉയര്‍ത്തിപ്പിടിച്ചതും സമൂഹത്തിനായി നല്‍കിയ മാനുഷിക സംഭാവനകളും പരിഗണിച്ചാണ് ഗോള്‍ഡന്‍ വിസ നല്‍കുന്നത്. ആരോഗ്യ സംവിധാനത്തിലെ മുന്നണി പോരാളികളാണ് നഴ്‌സുമാരെന്നും ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നഴ്‌സുമാര്‍ നടത്തുന്ന ഇടപെടല്‍ ശ്ലാഖനീയമാണെന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. രോഗികളുടെ ക്ഷേമത്തിനായി നഴ്‌സുമാര്‍ നടത്തുന്ന സേവനങ്ങളെയും ആത്മസമര്‍പ്പണത്തെയും അദ്ദേഹം പ്രശംസിച്ചു.