ഗതാഗത നിയമ ലംഘനം; നാല് ലക്ഷത്തിലധികം ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി

ലംഘനങ്ങളില്‍ 99 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത് അബുദാബിയിലാണ്. 4,09,059 പേര്‍ക്കാണ് പിഴ ചുമത്തപ്പെട്ടത്;

Update: 2025-05-03 05:22 GMT
പ്രതീകാത്മക ചിത്രം 

ദുബായ്: മിനിമം വേഗ പരിധി സൂക്ഷിക്കാത്തതിനും മറ്റ് വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചതിനും യു.എ.ഇയില്‍ കഴിഞ്ഞ വര്‍ഷം 4,09,300 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി. നിശ്ചിത വേഗതയില്‍ സഞ്ചരിക്കേണ്ട ഹൈവേകളിലാണ് ലംഘനം കണ്ടെത്തിയത്. ഇന്റീരിയര്‍ മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്. ലംഘനങ്ങളില്‍ 99 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത് അബുദാബിയിലാണ്. 4,09,059 പേര്‍ക്കാണ് പിഴ ചുമത്തപ്പെട്ടത്. ദുബായ് 192, ഷാര്‍ജ 41, റാസ് അല്‍ ഖൈമ 6, അജ്മാന്‍ 3, ഉം അല്‍ ഖുവൈന്‍ 4 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. നിശ്ചിത വേഗതയില്‍ സഞ്ചരിച്ചില്ലെങ്കില്‍ 400 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്.  മാര്‍ച്ച് 29 മുതല്‍ ട്രാഫിക് നിയമങ്ങള്‍ നടപ്പാക്കുന്നത് ശക്തമാക്കിയിരിക്കുകയാണ്‌ യു.എ. ഇ 

Similar News