മലയാളി യുവതി ദുബായില്‍ കൊല്ലപ്പെട്ടു; നാട്ടിലേക്ക് രക്ഷപ്പെടുന്നതിനിടെ സുഹൃത്ത്‌ അറസ്റ്റില്‍

Update: 2025-05-13 10:05 GMT

കൊല്ലപ്പെട്ട ആനിമോൾ ഗില്ഡ 

ദുബായ്: മലയാളി യുവതിയെ ദുബായില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡയാണ് കൊല്ലപ്പെട്ടത്. ആനിമോളുടെ കൂടെയുണ്ടായിരുന്ന സുഹൃത്താണ് കൊലനടത്തിയതെന്ന് സംശയിക്കുന്നു. നാട്ടിലേക്ക് രക്ഷപ്പെടുന്നതിനിടെ സുഹൃത്തിനെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് പൊലീസ് പിടികൂടി.

കരാമയില്‍ മെയ് നാലിനായിരുന്നു സംഭവം. ദുബായിലെ കമ്പനിയില്‍ ജീവനക്കാരിയായിരുന്നു ആനിമോള്‍. കൊലപാതക കാരണം വ്യക്തമല്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Similar News