കുവൈത്തില്‍ പുതിയ താമസ നിയമം നിലവില്‍: നിയമലംഘകര്‍ക്ക് കനത്ത പിഴ

Update: 2025-01-07 05:43 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ താമസ നിയമം ( റെസിഡന്‍സി ലോ) നിലവില്‍ വന്നതായി ഇന്റീരിയര്‍ മന്ത്രാലയം പ്രഖ്യാപിച്ചു.ജനനവുമായി ബന്ധപ്പെട്ടുള്ളവ വൈകി അറിയിക്കല്‍, റസിഡന്‍സി പെര്‍മിറ്റുകള്‍ നേടുന്നതിലെ ക്രമക്കേടുകള്‍ ഉള്‍പ്പെടെയുള്ള നിയമലംഘനമായി കണ്ട് കനത്ത പിഴ ഇനി മുതല്‍ ചുമത്തും. ഏതെങ്കിലും തരത്തിലുള്ള പ്രവേശന വിസകള്‍ ഉപയോഗിച്ച് കുവൈറ്റിലേക്ക് പ്രവേശിക്കുകയും പിന്നീട് റസിഡന്റ് പെര്‍മിറ്റ് നേടുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നവര്‍ക്കും പിഴ ചുമത്തും. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നിയമം ലംഘിച്ച ആദ്യമാസം മുതല്‍ ഓരോ ദിവസത്തിനും രണ്ട് കുവൈത്ത് ദിനാര്‍ ഈടാക്കും. പിന്നീട് ഇത് നാല് ദിനാര്‍ ആവും. ഒപ്പം 1200 ദിനാര്‍ പിഴ വേറെയും. പുതിയ ജനനങ്ങള്‍ ഉണ്ടെങ്കില്‍ പ്രവാസികള്‍ നാല് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം. കാലതാമസമുണ്ടായാല്‍ ആദ്യമാസത്തിന് ഓരോദിവസത്തിനും 2 കുവൈത്ത് ദിനാറും തുടര്‍ന്നുള്ള കാലയളവുകളില്‍ പ്രതിദിനം 4 കുവൈറ്റ് ദിനാറും, പരമാവധി പിഴ 2000 കുവൈറ്റ് ദിനാറുമാവും.

റെസിഡന്‍സി പെര്‍മിറ്റ് കാലഹരണപ്പെടുകയോ പുതുക്കാതിരിക്കുകയോ രാജ്യം വിടാനുള്ള സമയത്തിന് ശേഷവും തങ്ങുകയോ ചെയ്യുന്ന ആഭ്യന്തര തൊഴിലാളികളില്‍ നിന്ന് പ്രതിദിനം 2 കുവൈറ്റ് ദിനാര്‍ മുതല്‍ 600 കുവൈറ്റ് ദിനാര്‍ വരെ ഈടാക്കും. നിര്‍ദ്ദിഷ്ട സന്ദര്‍ശന വിസയുടെ കാലാവധിക്കപ്പുറം കുവൈറ്റില്‍ താമസിച്ചാല്‍ പ്രതിദിനം 10 കുവൈറ്റ് ദിനാറും പരമാവധി 2,000 കുവൈറ്റ് ദിനാറും പിഴ ചുമത്തും. ഒരു വിദേശിയുടെ റെസിഡന്‍സി പുതുക്കാതെ തന്നെ കാലഹരണപ്പെടുകയും അവര്‍ സ്വദേശത്തേക്ക് പോവാതിരിക്കുകയും ചെയ്താല്‍, ഓരോ ദിവസവും 2 കുവൈത്ത് മുതല്‍ പരമാവധി 1200 കുവൈത്ത് ദിനാര്‍ വരെ പിഴ അടക്കേണ്ടി വരും.

Similar News