ദുബായില്‍ ഡ്രോണ്‍ ഡെലിവറിക്ക് തുടക്കം: പാഴ്‌സലുകളും മരുന്നുകളും ഇനി ഡ്രോണ്‍വഴിയും
ദുബായ്: കാത്തിരുന്നു മടുക്കേണ്ട. ഭക്ഷണമോ മരുന്നോ എന്തുമാകട്ടെ . ഇനി ഓര്‍ഡര്‍ ചെയ്താല്‍ ഞൊടിയിടയ്ക്കുള്ളില്‍ കൈകളിലേക്കെത്തും. ദുബായില്‍ മരുന്നുകളും പാഴ്സലുകളും ഇനി ഡ്രോണ്‍ വഴിയും എത്തിക്കും. സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ കീറ്റ ഡ്രോണിന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ലൈസന്‍സ് അനുവദിച്ചു. ആദ്യഘട്ടത്തില്‍ ആറ് ഡ്രോണുകള്‍ക്കാണ് അനുമതി. ഗതാഗത കുരുക്കുകളും നിരത്തിലെ തിരക്കും കുറക്കാന്‍ പുതിയ നടപടികളിലേക്ക് കടക്കുകയാണ് ദുബായിയും അബുദാബിയും. ഇതിന്റെ ഭാഗമായാണ് പാഴ്സലുകളും മരുന്നുകളും ഡെലിവറി ചെയ്യാന്‍ ഡ്രോണുകള്‍ അവതരിപ്പിക്കുന്നത്. നാല് ഡ്രോണ്‍ പാതകള്‍ ദുബായ് സിലിക്കണ്‍ ഒയാസിസില്‍ ആരംഭിച്ചു. റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ദുബായ് ഡിജിറ്റല്‍ പാര്‍ക്ക് എന്നിവിടങ്ങളിലേക്ക് മരുന്നും ഭക്ഷണവും ഉള്‍പ്പെടെ അത്യാവശ്യ സാധങ്ങള്‍ ഇവിടെ നിന്നും ഡ്രോണ്‍ വഴി വിതരണം ചെയ്യും. ഫക്കീഹ് യൂണിവേഴ്‌സിറ്റി, അമേരിക്കാന, റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവരുമായിട്ട് ധാരണയിലെത്തിയ കീറ്റോ ഡ്രോണ്‍സ് അടിയന്തിര സേവനങ്ങള്‍ , അത്യാവശ്യ മരുന്നുകള്‍ എന്നിവ നല്‍കുന്നതിനും കൂടുതല്‍ പ്രാധാന്യം നല്‍കും. . ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ദുബായ് രാജകുമാരന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ദുബായ് സിലിക്കണ്‍ ഒയാസിസില്‍ ആദ്യ ഡെലിവറി ഉദ്ഘാടനം ചെയ്തു.