സമ്പൂര്‍ണ എ.ഐ സര്‍ക്കാര്‍ ആവാന്‍ അബുദാബി

Update: 2025-01-22 11:06 GMT

അബുദാബി: അബുദാബി സര്‍ക്കാര്‍ 2025-27 വര്‍ഷത്തേക്കുള്ള ഡിജിറ്റല്‍ സ്ട്രാറ്റജി പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തം പൂര്‍ണമായും നിര്‍മിത ബുദ്ധിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. എമിറേറ്റിനെ ആഗോളതലത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയുടെ ഭാഗമാണിത്. 2025 മുതല്‍ 2027 വരെ എ.ഐയുമായി ബന്ധപ്പെട്ട നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 13 ബില്ല്യണ്‍ ദിര്‍ഹം മന്ത്രാലയം അനുവദിക്കും.സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറ് ശതമാനം ക്ലൗഡ് കംപ്യൂട്ടിംഗ് സ്വീകരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ നൂറ് ശതമാനം ഡിജിറ്റൈസ് ചെയ്യുന്നതിനും ഓട്ടോമേറ്റ് ചെയ്യുന്നതിന് അടിത്തറ സൃഷ്ടിക്കുന്നതിനും ശക്തമായ ഒരു ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതിനും പുതിയ തീരുമാനം ലക്ഷ്യമിടുന്നു. ഒരു ഏകീകൃത ഡിജിറ്റല്‍ എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് പ്ലാറ്റ്‌ഫോം വികസിപ്പിക്കല്‍, പ്രക്രിയകള്‍ കാര്യക്ഷമമാക്കല്‍, ഉല്‍പ്പാദനക്ഷമതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

സ്ട്രാറ്റജിക്ക് കീഴിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോര്‍ ഓള്‍ പ്രോഗ്രാമിന്റെ ഭാഗമായി, അബുദാബി സര്‍ക്കാര്‍ എ.ഐ ആപ്ലിക്കേഷനുകളെ സംബന്ധിച്ചുള്ള പരീശീലനം പൗരന്‍മാര്‍ക്ക് ലഭ്യമാക്കാനും ശാക്തീകരിക്കാനും നിക്ഷേപം നടത്തും.ഗവണ്‍മെന്റ് സേവനങ്ങളിലുടനീളം 200-ലധികം നൂതന എ.ഐ സൊല്യൂഷനുകള്‍ നടപ്പിലാക്കും, ഇത് എ.ഐ അധിഷ്ഠിത നവീകരണത്തിന്റെ ആഗോള കേന്ദ്രമെന്ന നിലയില്‍ അബുദാബിയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തും .ഭാവിയിലെ വെല്ലുവിളികള്‍ കാര്യക്ഷമമായി മുന്‍കൂട്ടി അറിയുന്നതിനും അഭിമുഖീകരിക്കുന്നതിനുമായി ഉയര്‍ന്ന സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന് കരുത്തുറ്റ ഡിജിറ്റല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും ചട്ടക്കൂടുകളുടെയും വികസനവും പുതിയ സ്ട്രാറ്റജി പ്രോത്സാഹിപ്പിക്കുന്നു.

Similar News