എമിറേറ്റ്‌സ് എയർലൈൻസിന് റെക്കോർഡ് ലാഭം, ജീവനക്കാർക്ക് 22 ആഴ്ചത്തെ ബോണസ്
By : Online Desk
Update: 2025-05-14 02:22 GMT
ദുബായ് : 2024-2025 വർഷത്തിൽ റെക്കോർഡ് ലാഭം ലഭിച്ചതിന് പിന്നാലെ ജീവനക്കാർക്ക് ബോണസുമായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്‌സ് എയർലൈൻ. ജീവനക്കാർക്ക് 22 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് കമ്പനി ബോണസ് ആയി പ്രഖ്യാപിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മെയ് മാസത്തിലെ ശമ്പളത്തിനൊപ്പമായിരിക്കും ബോണസ് തുക ജീവനക്കാർക്ക് ലഭിക്കുക. മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ എമിറേറ്റ്‌സ് ഗ്രൂപ്പ് ജീവനക്കാർക്ക് കമ്പനി ബോണസ് നൽകിയിരുന്നു.