വിമാനം പോലൊരു റെസ്റ്ററന്റ്; സീറ്റ് ബുക്കിംഗിന് ബോര്‍ഡിംഗ് പാസ്!!

Update: 2025-02-11 07:04 GMT

ബംഗളൂരു: കസ്റ്റമേഴ്‌സിന് വേറിട്ട അനുഭവം നല്‍കാന്‍ ശ്രമിക്കുന്നവരാണ് പുതിയ സംരംഭം തുടങ്ങുന്ന ഒട്ടുമിക്കപേരും. മുക്കിനും മൂലയ്ക്കും റെസ്റ്ററന്റ് ഉള്‍പ്പെടെയുള്ള ഭക്ഷണശാലകള്‍ ഉള്ളപ്പോള്‍ വെറൈറ്റി പിടിച്ചില്ലെങ്കില്‍ എങ്ങനെ നിലനില്‍ക്കാനാവും. അത്തരത്തില്‍ റെസ്റ്ററന്റിന്റെ രൂപകല്‍പ്പനയിലും യാത്രക്കാര്‍ക്ക് നല്‍കുന്ന അനുഭവത്തിലും ഒരുപടി വേറിട്ട അനുഭവം നല്‍കുകയാണ് ബന്നാര്‍ഘട്ട റോഡില്‍ പുതുതായി ആരംഭിച്ച ഒരു റെസ്റ്ററന്റ്. സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചുദിവസമായി ചര്‍ച്ചയില്‍ ഇടംപിടിച്ചിരിക്കുകയാണ് ഈ റസ്റ്ററന്റ്. ഒറ്റ നോട്ടത്തില്‍ പുറത്ത് നിന്ന് വിമാനം ആണെന്നേ പറയൂ. ഉള്ളില്‍ കയറില്‍ പിന്നെ പറയണ്ട. ഒറിജിനല്‍ വിമാനത്തിനെ വെല്ലുന്ന രീതിയിലാണ് ഇന്റീരിയറും ഒരുക്കിയിരിക്കുന്നത്. ടൈഗര്‍ എയ്‌റോ റെസ്റ്ററന്റ് എന്ന് പേരിട്ടിരിക്കുന്ന ഇവിടുത്തെ സീറ്റിംഗ് ക്രമീകരണമൊക്കെ ഒറിജിനല്‍ വിമാനത്തിനെ വെല്ലുന്ന രീതിയിലാണ്. വിമാനത്തിലെ പോെല സീറ്റ് റിസര്‍വ് ചെയ്താല്‍ ലഭിക്കുന്നത് ബോര്‍ഡിംഗ് പാസ് രൂപത്തിലുള്ള ടിക്കറ്റ് ആണ്. വിമാനത്തിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്ന അനുഭവം അറിയണമെങ്കില്‍ നേരെ ഇവിടേക്ക് വെച്ചുപിടിക്കാം.

Similar News