മുട്ട ഒരുതരി വേണ്ട; തയാറാക്കാം നല്ല സ്വാദേറിയ ഗ്രീന്‍ പീസ് ഓംലറ്റ്

Update: 2025-03-23 13:18 GMT

വേനല്‍ അവധി വരാന്‍ പോകുകയാണ്. വീട്ടമ്മമാരെ സംബന്ധിച്ച് ഇനി ടെന്‍ഷനടിക്കേണ്ട കാലമാണ്. കുട്ടികള്‍ കളിച്ച് ക്ഷീണിച്ച് വരുമ്പോള്‍ പലതും ആവശ്യപ്പെടും, അതെല്ലാം ഉണ്ടാക്കി കൊടുക്കണം. ഉച്ചഭക്ഷണത്തിന് ഓംലറ്റ് ആവശ്യപ്പെട്ടാല്‍ മുട്ട ഇല്ലങ്കിലും വിഷമിക്കേണ്ട. പച്ചക്കറി കൊണ്ട് തന്നെ നല്ല അടിപൊളി ഓംലറ്റ് തയാറാക്കാം. രുചിക്കൊപ്പം ആരോഗ്യത്തിനും നല്ലതാണ് ഇത്.

മാത്രമല്ല, ശരീരഭാരം കുറയ്ക്കാന്‍ ഒട്ടുമിക്ക ആളുകളും പതിവാക്കുന്നത് പ്രോട്ടീന്‍ സമ്പുഷ്ടമായ ആഹാരങ്ങളാണ്. പ്രോട്ടീന്‍ ലഭിക്കാന്‍ മാംസാഹാരം തന്നെ വേണമെന്നില്ല. പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്ക് മാംസാഹാരങ്ങള്‍ കഴിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ പ്രോട്ടീന്‍ ലഭിക്കുകയില്ല എന്ന ചിന്ത പലര്‍ക്കും ഉണ്ട്. അത്തരത്തില്‍ മാംസാഹാരങ്ങളില്‍ ഉള്ളതുപോലെ തന്നെ, പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന നിരവധി പച്ചക്കറി വിഭവങ്ങള്‍ ഉണ്ട്. അതില്‍ ഗ്രീന്‍ പീസ് കൊണ്ടുള്ള ഓംലറ്റ് എന്ത് കൊണ്ടും നല്ലതാണ്.

ഗ്രീന്‍ പീസ് ഓംലറ്റിന് ആവശ്യമായ ചേരുവകള്‍:

അര കപ്പ്- പച്ച ഗ്രീന്‍ പീസ് കുതിര്‍ത്തത്

കാല്‍കപ്പ്- വെള്ളം അരകപ്പ് വീതം- കാപ്സിക്കം, സവാള, ക്യാരറ്റ്, ആവശ്യത്തിന് വെളിച്ചെണ്ണ, ഉപ്പ് എന്നിവ എടുക്കുക.

കാല്‍ ടീസ്പൂണ്‍- ഇഞ്ചി, പച്ചമുളക്

തയ്യാറാക്കേണ്ട വിധം

ഈ ഓംലറ്റ് തയ്യാറാക്കാന്‍ ആദ്യം ഗ്രീന്‍ പീസ് അരച്ച് വെയ്ക്കുക. ഇതിലേക്ക് കുറച്ച് വെള്ളവും അതുപോലെ ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ക്കുക. വെളിച്ചെണ്ണ ചേര്‍ക്കരുത്. നല്ലതുപോലെ വിസ്‌ക് ഉപയോഗിച്ച് അടിച്ച് കണ്‍സിസ്റ്റന്‍സി കൃത്യമാക്കുക. അതിനുശേഷം ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചേര്‍ത്ത് ചൂടാക്കുക.

ഇതിലേക്ക് കുറച്ച് വീതം ഈ മിശ്രിതം ചേര്‍ത്ത് ഓലറ്റ് പോലെയാക്കുക. ഇത് സ്വാദോടെ കഴിക്കാവുന്നതാണ്. ഗ്രീന്‍ പീസില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍, ഇത് ഒരു നേരം ആഹാരമാക്കുന്നത് നല്ലതാണ്.

Similar News