നല്ല രുചികരമായ ചെമ്മീന്‍ കറി ഉണ്ടാക്കിയാലോ

Update: 2025-03-14 10:41 GMT

ചെമ്മീന്‍ കറി ഇഷ്ടമില്ലാത്തവരുണ്ടോ? ചെമ്മീന്‍ കറി മാത്രമല്ല, അതുകൊണ്ടുള്ള ഏത് വിഭവവും വളരെ രുചികരമാണ്. നല്ല രുചിയേറിയ ചെമ്മീന്‍ കറി ചോറിനൊപ്പവും, ദോശ, ചപ്പാത്തി, തുടങ്ങി ഏത് ഭക്ഷണത്തിനൊപ്പവും കഴിക്കാവുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ചെമ്മീന്‍ കറി ഉണ്ടാക്കിയാലോ?

ആവശ്യമായ ചേരുവകള്‍

ചെമ്മീന്‍ - 300 ഗ്രാം

ഇഞ്ചി - ഒരു കഷ്ണം

വെളുത്തുള്ളി - 2 അല്ലി

സവാള - 1

തക്കാളി - 1

ഉപ്പ് - പാകത്തിന്

മഞ്ഞള്‍ പൊടി - 1/3 ടീസ്പൂണ്‍

തേങ്ങാപ്പാല്‍ - 50 മില്ലിലിറ്റര്‍

ചുവന്ന മുളക് ചതച്ചത് - 10 ഗ്രാം

വെളുത്തുള്ളി - 10 എണ്ണം

വെള്ളം - ആവശ്യത്തിന്

വെളിച്ചെണ്ണ -20 മില്ലിലിറ്റര്‍

മല്ലിയില അരിഞ്ഞത് - 10 ഗ്രാം

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ചേര്‍ക്കുക. ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഉപ്പ്, മഞ്ഞള്‍ പൊടി, തക്കാളി കഷ്ണങ്ങള്‍ എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. തക്കാളി നന്നായി വഴറ്റി വെള്ളം ചേര്‍ക്കുക. ചെമ്മീന്‍ ചേര്‍ത്ത് 5 മിനിറ്റ് വരെ വേവിക്കുക. ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ക്കുക.

ചതച്ച ചുവന്ന മുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി, മല്ലിയില എന്നിവ ചേര്‍ത്ത് ചൂടോടെ വിളമ്പാം.

Similar News