ചോറ് ബാക്കിയായോ? കൊതിയൂറും ബാട്ട് ബജിയ ഉണ്ടാക്കാം

Update: 2025-02-15 09:57 GMT

ഒരു നേരമെങ്കിലും ചോറില്ലാതെ ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നുപോകില്ല. പലപ്പോഴും ചോറ് ഉണ്ടാക്കിയാല്‍ ബാക്കിയുണ്ടാവുന്നത് മിക്ക വീടുകളിലെയും സ്ഥിരം കാഴ്ചയാണ്. ഉടന്‍തന്നെ ഇത് ഫ്രിഡ്ജിലേക്ക് കയറ്റിവയ്ക്കും. എന്നിട്ട് പിറ്റേന്ന് വീണ്ടും ചൂടാക്കി ചോറാക്കും. അല്ലെങ്കില്‍ പഴംകഞ്ഞിയായി കഴിക്കും. ബാക്കി വന്ന ചോറ് ആലോചിച്ച് ഇനി ടെന്‍ഷന്‍ അടിക്കേണ്ടെന്നാണ് . ചോറുപയോഗിച്ച് സ്വാദിഷ്ടമായ ബജിയ ഉണ്ടാക്കാമെന്നാണ് കനിഷ്‌ക് എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവ് പറയുന്നത്. ബജിയ ഉണ്ടാക്കുന്ന വീഡിയോയും കനിഷ്‌ക് പങ്കുവെച്ചതോടെ വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.11 മില്ല്യണില്‍ അധികം പേരാണ് വീഡിയോ ഇതിനകം കണ്ടത്. ബജിയുടെ റെസിപ്പിയും വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. കുറച്ചധികം വെന്ത ചോറാണെങ്കില്‍ കൂടുതല്‍ നന്നാവും എന്ന് അദ്ദേഹം തുടക്കത്തില്‍ പറയുന്നുണ്ട്.

ചേരുവകള്‍

ചോറ്, തൈര്, ഉപ്പ്, ചുവന്ന മുളക് പൊടി, മഞ്ഞള്‍പ്പൊടി, കായം, ബേക്കിംഗ് സോഡ, അരിഞ്ഞ മല്ലിയില, അരിഞ്ഞ ഉള്ളി, എണ്ണ

ഉണ്ടാക്കുന്ന വിധം 

ചോറില്‍ തൈരൊഴിച്ച് മിക്‌സ് ചെയ്യുക. ചോറിന്റെ ഈര്‍പ്പം കളയണം. തൈരിന്റെ അളവ് കൂടുതലാവാതെ ശ്രദ്ധിക്കണം.തുടര്‍ന്ന് ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മിശ്രിതം കൃത്യമായാല്‍ പിന്നെ ചെറിയ ചെറിയ ബോളുകളായി തിളച്ച എണ്ണയില്‍ ഇടാം. ഗോള്‍ഡന്‍ ബ്രൗണ്‍ അല്ലെങ്കില്‍ ഓറഞ്ച് നിറമായാല്‍ കോരിയെടുക്കാം. സ്വാദിഷ്ടമായ ബാട്ട് ബജിയ തയ്യാര്‍

Similar News