ചറുമുറു.. കാസര്‍കോടിന്റെ സ്വന്തം ഐറ്റം..!!

കാസര്‍കോടിന്റെ രുചി ബ്രാന്‍ഡായി ചറുമുറു;

Update: 2024-11-25 07:42 GMT

ചറുമുറു..!! പേര് കേട്ടാല്‍ ചിലപ്പോ മനസ്സില്‍ ഒന്നും തെളിയില്ല. എന്നാല്‍ ഉത്തരമലബാറുകാര്‍ക്ക് ഈ പേര് സുപരിചിതമാണ്. കേരളത്തില്‍ കാസര്‍കോടിന് മാത്രം അവകാശപ്പെടാനാവുന്ന രുചി ബ്രാന്‍ഡായി മാറുകയാണ് ചറുമുറു. പൊരിയും എണ്ണയും മുളകും പ്രത്യേകം മസാലയും തക്കാളിയും മുട്ടയും ഒക്കെ ചേര്‍ത്ത് ഞൊടിയിടയ്ക്കുള്ളില്‍ തയ്യാറാക്കുന്ന ചറുമുറുവിന് ആരാധകര്‍ ഏറുകയാണ്. മുട്ട ബുള്‍സൈ ചേര്‍ത്തതും മുട്ട വേണ്ടാത്തവര്‍ക്ക് അങ്ങനെയും കഴിക്കാം.

കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് കഴിഞ്ഞ് എം.ജി റോഡിലൂടെ മുന്നോട്ട് നടക്കണം. തിരക്കിനിടയിലൂടെ പച്ചക്കറി മാര്‍ക്കറ്റും വഴിയോരക്കച്ചവട കേന്ദ്രങ്ങളും പിന്നിട്ടാല്‍ ട്രാഫിക്ക് ജംഗ്ഷനിലെത്താം. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ നേരെ മുന്നില്‍ ഒരു പള്ളിയോട് ചേര്‍ന്ന് കുഞ്ഞുകടമുറി കാണാം. നാല് ചുവരുകളുളള ഇടുങ്ങിയ കടയില്‍ നിറയെ ആളുകളെയും കാണാം. കാസര്‍കോടിന്റെ വൈകുന്നേരങ്ങളില്‍ ഈ കാഴ്ച പതിവുകാഴ്ചയായിട്ട് മൂന്ന് പതിറ്റാണ്ടായി. ബുള്‍സൈ ചേര്‍ത്തതിന് 50 രൂപയും ചേര്‍ക്കാത്തതിന് 40 രൂപയും ആണ് വില.

Similar News